Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Judicial Custody

Kannur

നി​തി​ൻ​രാ​ജി​ന്‍റെ മ​ര​ണം: ഡോ. ​റാം ജു​ഡീ​ഷൽ ക​സ്റ്റ​ഡി​യി​ൽ

ക​ണ്ണൂ​ർ: അ​ഞ്ച​ര​ക്ക​ണ്ടി​യി​ലെ ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ഒ​ന്നാം വ​ർ​ഷ ബി​ഡി​എ​സ് വി​ദ്യാ​ർ​ഥി നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ അ​നാ​ട്ട​മി വി​ഭാ​ഗം മേ​ധാ​വി ഡോ. ​എം.​കെ. റാ​മി​നെ ജു​ഡീ​ഷൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം ക്രൈം​ബ്രാ​ഞ്ച് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ ഡോ. ​റാ​മി​നെ തെ​ളി​വെ​ടു​പ്പി​നു ശേ​ഷം ഇ​ന്ന​ലെ ത​ല​ശേ​രി സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​തോ ടെ​യാ​ണ് ഓ​ഗ​സ്റ്റ്13 വ​രെ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ട് കോ​ട​തി ഉ​ത്ത​ര​വാ​യ​ത്.

ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ജീ​വ​ൻ ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ, ഇ​ട​ച്ചേ​രി, തു​ളി​ച്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലെ റാ​മി​ന്‍റെ വീ​ട്, ജോ​ലി നോ​ക്കി​യി​രു​ന്ന ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​യി തെ​ളി​വെ​ടു​ത്തി​രു​ന്നു. ഡോ. ​റാ​മി​ന്‍റെ ഫോ​ൺ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഫോ​ൺ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു.

മ​രി​ച്ച നി​തി​ൻ രാ​ജി​ന്‍റെ ബ​ന്ധു​ക്ക​ൾ, സ​ഹ​പാ​ഠി​ക​ൾ, അ​ധ്യാ​പ​ക​ർ, സാ​ക്ഷി​ക​ൾ എ​ന്നി​വ​രു​ടെ വി​ശ​ദ​മാ​യ മൊ​ഴി​ക​ൾ ശേ​ഖ​രി​ച്ച ശേ​ഷം ആ​വ​ശ്യ​മെ​ങ്കി​ൽ വീ​ണ്ടും ഡോ. ​റാ​മി​നെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​മെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Latest News

Corehub Up